പാലക്കാട് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന ഭാര്യ കസ്റ്റഡിയില്‍
പാലക്കാട് : കല്ലടിക്കോട് ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. ഭാര്യ വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വിറക് കൊളളികൊണ്ട് ശാന്ത ഭര്‍ത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാല്‍വാസികളോട്, ചന്ദ്രന്‍ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാല്‍, അയല്‍വാസികള്‍ എത്തിയപ്പോള്‍ ചന്ദ്രന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
പിന്നാലെ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രന്‍. ചന്ദ്രന്‍ വീട്ടില്‍ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കം പതിവാണ് എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. ശാന്തയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, വിറക് കൊണ്ട് തലയ്ക്കടിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പതിവ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.