കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയം ; നവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ചെന്നൈയിലെ മധുരവയലിലാണ് സംഭവം. തൂത്തുക്കുടി സ്വദേശിയായ 22 കാരനും 20 വയസ്സുള്ള ഭാര്യയുമാണ് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയം ആത്മഹത്യ ചെയ്തത്. ഇരുവരും താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഭയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. ഇരുവരേയും ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ യുവാവിന്റെ കടയിലെത്തി. എന്നാല്‍ കടയും അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ചെന്നൈ മധുരവോയലിന് അടുത്തുള്ള ആലപ്പാക്കത്ത് ലോഹക്കട നടത്തിവരികയായിരുന്നു യുവാവ്.