വാട്‌സാപ് സുരക്ഷയ്ക്കായി പുതിയ ഫീച്ചര്‍

സുരക്ഷയ്ക്കായി വീണ്ടും കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്. ഇനി അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ മികച്ച സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. മറ്റൊരു സ്മാര്‍ട് ഫോണില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’ ഫീച്ചറില്‍ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യ ശ്രമം വിജയിച്ചാല്‍ തന്നെ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷന്‍ വരും. കൂടാതെ ആരെങ്കിലും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോണ്‍ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്ക്കും.