വീഡിയോ ഗെയിം പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ; പുതിയ 60 ഗെയിമുകള്‍ക്ക് പബ്ലിഷിങ് ലൈസന്‍സ് അനുവദിച്ച് ചൈന

വീഡിയോ ഗെയിം പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത 60 ഗെയിമുകള്‍ക്ക് പബ്ലിഷിങ് ലൈസന്‍സ് അനുവദിച്ച് ചൈന. ഗെയിംമിങ് അംഗീകാരങ്ങള്‍ക്ക് തടസങ്ങള്‍ നേരിട്ടതുമൂലം തകരുന്ന മേഖലയ്ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നത്. ചെറിയ ബജറ്റില്‍ തയ്യാറാക്കിയ ഷാങ്ഹായ് എയുഗേമിന്റെ ജുറാസിക് ആര്‍മി, ബെയ്ജിംഗ് ഒബ്ജക്റ്റ് ഓണ്‍ലൈന്‍ ടെക്നോളജിയുടെ കിറ്റന്‍സ് കോര്‍ട്ട്യാര്‍ഡ് എന്നിവയും ഗെയിമുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മേഖലയിലെ ടെന്‍സെന്റ് ഹോള്‍ഡിംഗ്സ് (0700.HK), നെറ്റ്ഈസ് (9999.HK) പോലെയുള്ള വമ്പന്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പക്ഷേ വാര്‍ത്ത പുറത്തുവന്നതോടെ ടെന്‍സെന്റ് ഹോള്‍ഡിംഗ്സ്, നെറ്റ്ഈസ് എന്നിവരുടെ ഷെയേഴ്‌സില്‍ മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 30നായിരുന്നു അവസാന ബാച്ചിന്റെ ലിസ്റ്റ് പ്രസിദ്ധികരിച്ചത്. ഏകദേശം എട്ടുമാസത്തോളം പുതിയ ഗെയിമുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് ചൈന നിര്‍ത്തിവെച്ചിരുന്നു. ഇത് ടെന്‍സെന്റ് ഹോള്‍ഡിംഗ്സ് , നെറ്റ്ഈസ് എന്നിവയെ കാര്യമായി ബാധിച്ചു. തുടര്‍ന്നാണ് ബിസിനസിലെ പങ്കാളികളായിരുന്ന ആയിരത്തോളം സ്ഥാപനങ്ങളെ ഇക്കൂട്ടര്‍ പുറത്താക്കിയത്. 18ന് വയസിന് താഴെയുള്ളവര്‍ക്ക് ഗെയിമിങിന്റെ കാര്യത്തില്‍ സമയപരിധി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്. ഇതിനൊപ്പമാണ് ഗെയിമിങ് മേഖലയ്ക്ക് ആശ്വാസമായ തീരുമാനവും.