സംസ്ഥാനത്ത് ഇന്ന് 2193 പേര്‍ക്ക് കോവിഡ് ; 5 മരണം ; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്
സംസ്ഥനത്ത് കൊറോണ കേസുകള്‍ വീണ്ടും സജീവമാകുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 589 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ. തിരുവനന്തപുരത്ത് 359 പേരാണ് പുതിയ രോഗികള്‍. ഇന്ന് അഞ്ച് പേര് കോവിഡ് ബാധിച്ച് മരിച്ചു. ഒരിടവേളയ്ക്ക് ശേഷം ആശങ്ക ഉയര്‍ത്തുന്ന കണക്കുകളാണ് കഴിഞ്ഞ രണ്ടുദിവസമായി പുറത്തുവരുന്നത്.ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ ചൊവ്വാഴ്ച പ്രതിദിന കോവിഡ് രോഗികള്‍ 2000 കടന്നിരുന്നു. 2271 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെയും എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 9 ദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍. അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടക്കുന്നത്. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.