കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു പേര് മാറ്റി ; പുതിയ പേര് ഓക് പാരഡൈസ്

തീക്കട്ടയില്‍ തന്നെ ഉറുമ്പരിക്കുന്നു. കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു പേര് മാറ്റി. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയ നിലയിലാണിപ്പോള്‍. പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ വിഭാ?ഗം തുടരുകയാണ്.

അക്കൗണ്ടില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.ഹാക്ക് ചേയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയിരിക്കുന്നത്. എന്‍.എഫ്.ടി വിപണനം ആണ് ഇപ്പൊള്‍ ഇതിലൂടെ നടക്കുന്നത്. എന്നാല്‍ പൊലീസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.