പിണറായിയെ 14 ദിവസം ജയിലില്‍ കിടത്തും : പി സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെ 14 ദിവസം ജയിലില്‍ കിടത്തും എന്ന് പി സി ജോര്‍ജ്ജ്. കള്ളക്കേസില്‍ കുടുക്കി തന്നെ ഒരു ദിവസം ജയിലില്‍ ഇട്ട പിണറായിക്കുള്ള മറുപടിയാണ് ഇതെന്നും പി സി പറയുന്നു.സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമെല്ലാമാണ്. മുഖ്യന്ത്രിയാണ് പ്രതിയാകേണ്ടതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പി സി യുടെ വെല്ലുവിളി. സ്വപ്ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്ന് പേജ് കത്താണ് പി സി ജോര്‍ജ് വാര്‍ത്താ സമ്മളനത്തില്‍ പുറത്തുവിട്ടത്. സ്വപ്നയുമായുള്ള ബന്ധം സരിതയുടെ ഫോണ്‍സംഭാഷണത്തിനിടെ പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് ബുധനാഴ്ച സ്വപ്ന രംഗത്തുവന്നിരുന്നു. കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം നടന്നത്. സ്വപ്ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്ന് പേജ് കത്താണ് പി സി ജോര്‍ജ് വാര്‍ത്താ സമ്മളനത്തില്‍ പുറത്തുവിട്ടത്. സ്വപ്നയുമായുള്ള ബന്ധം സരിതയുടെ ഫോണ്‍സംഭാഷണത്തിനിടെ പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് ബുധനാഴ്ച സ്വപ്ന രംഗത്തുവന്നിരുന്നു. കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം.

അതിനിടെ സരിതാ നായരുമായുമുള്ള ഫോണ്‍ സംഭാഷണത്തിനും പി സി വിശദീകരണം നല്‍കി. സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സരിതയെ കൊച്ചുമകളെന്ന നിലയില്‍ ‘ചക്കരക്കൊച്ചേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഫെബ്രുവരി മാസം കാണാന്‍ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നല്‍കി, എഴുത്ത് വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും സ്വപ്നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി സി ജോര്‍ജ് പറഞ്ഞു.