സ്പര്‍ശനസുഖം അറിയുന്ന സെക്‌സ് റോബോട്ടുകള്‍ എത്തുന്നു

മനുഷ്യരെപ്പോലെ സ്പര്‍ശനസുഖം അറിയാനാകുന്ന സെക്സ് റോബോട്ടുകള്‍ എത്തുന്നു.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ?ഗവേഷകരാണ് പ്രിന്റഡ് സ്‌കിന്നിന്റെ സഹായത്തോടെ സ്പര്‍ശനസുഖം അനുഭവിക്കാന്‍ കഴിയുന്ന റോബോട്ടുകളെ നിര്‍മ്മിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മനുഷ്യന്റെ ശരീരത്തില്‍ ഘടിപ്പിച്ച സെന്‍സറുകളുമായി സെക്‌സ് റോബോട്ടുകളെ ബന്ധിപ്പിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതിലൂടെ സെക്‌സ് റോബോട്ട് ഉപയോ?ഗിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കാനാകുമെന്നാണ് വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെള്ളത്തില്‍ അലിഞ്ഞ് പോകാത്ത തരത്തിലുള്ള പദാര്‍ത്ഥം ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുമൂലം റോബോട്ടുകളുടെ ചര്‍മ്മം മനുഷ്യരുടേതിന് സമാനമായി മാറും. മാത്രമല്ല ഹൈഡ്രോജലിന്റെ സഹായത്താല്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനും റോബോട്ടുകള്‍ക്ക് കഴിയും. സെന്‍സറുകള്‍ റോബോട്ടുകളുടെ ചര്‍മ്മത്തില്‍ പ്രിന്റ് ചെയ്താണ് ഈ സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമാക്കുന്നത്. ഭാവിയില്‍ വമ്പന്‍ മാര്‍ക്കറ്റ് ആണ് സെക്‌സ് റോബട്ടുകള്‍ക്കായി ഒരുക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നത്. നിലവില്‍ സെക്‌സ് പാവകള്‍ വിദേശരാജ്യങ്ങളില്‍ സര്‍വ്വ സാധരണമായി കഴിഞ്ഞു.