പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക് ‘; പണം പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി

സംസ്ഥാന മുഖ്യമന്ത്രി പിണറായിയുടെയും പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെയും പണം യുഎസിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍. ഇതേത്തുടര്‍ന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ റദ്ദായതെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ബിനാമിയാണ് ഷാജ് കിരണെന്നും സ്വപ്ന ആരോപിക്കുന്നു. ഷാജ് കിരണ്‍ ഡയറക്ടറായിട്ടുള്ള നിരവധി കമ്പനികളെ സംബന്ധിച്ചുള്ള രേഖകളും സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാന്‍ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആര്‍ഡിഎസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്.

ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയ വേളയിലാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞതിന്റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് പണത്തിന് വേണ്ടി ആയിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഫോണ്‍ സംഭാഷണം :

ഷാജ്: വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ? എന്നെ ഇപ്പോള്‍ എഡിജിപി വിളിച്ചില്ലേ. നിങ്ങള്‍ നാളെ പോയി കാര്യങ്ങള്‍ പറയുക. ട്രാവല്‍ ബാന്‍ നീക്കാന്‍ പറയുക

സരിത്ത്: ഞങ്ങള്‍ പോരാടും

ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം? ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രിയാണ്. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കൊടിയേരിയുടെയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴി എന്നാണ് പറയുന്നത്.

ഷാജ് : ഓരോ സ്റ്റെപ്പായി നിങ്ങളെ ചാടിച്ചതാണ്

സ്വപ്ന: 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തത് തെറ്റോ ? തെറ്റല്ലല്ലോ എന്തിനാണ് ദ്രോഹിക്കുന്നത്?

ഷാജി : ഇതു കൊണ്ട് എന്താണ് നേടുന്നത്. തെറ്റു ചെയ്ത ആളുകള്‍ കാലിന്മേല്‍ കാല്‍ വെച്ച് ഭരിക്കുകയാണ്. മാക്‌സിമം ശിവശങ്കറിനെ പൂട്ടും. ഷാജ് കിരണാണ് പറയുന്നത്. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങള്‍ എന്താണ് പറയേണ്ടത്.