പിണറായിക്ക് എതിരെ വാര്‍ത്ത നല്‍കി ; മാധ്യമപ്രവര്‍ത്തകനു മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി
സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പിണറായി വിജയന് എതിരായി വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ ബന്ധുഭീഷണിപ്പെടുത്തിയതായി പരാതി. മാധ്യമപ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പാല്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ബന്ധുവാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ശിവദാസന്‍ വ്യക്തമാക്കി. പിണറായിക്കെതിരെ വരുന്ന പ്രചരണങ്ങള്‍ ഒക്കെ വളരെ പ്രാധാന്യത്തോടെ കൊടുക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടാകുമെന്ന് അറിയാം. ശ്രദ്ധയോടുകൂടി കൊടുത്താല്‍ മതി, കാരണം നിങ്ങളുടെ കാര്യങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുണ്ട് , എന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നു.
‘നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ കൊടുത്താല്‍ ആളാവാം എന്ന്. എന്നാല്‍ ആളുണ്ടെങ്കില്‍ അല്ലേ ആളാകാന്‍ പറ്റു. നിങ്ങള്‍ ആളാകാതിരിക്കാന്‍ ഉള്ള എല്ലാ കാര്യങ്ങളും ഞങ്ങളുടെ കൈയില്‍ ഉണ്ട്. നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്താല്‍ മതി’ എന്നാണ് ശബ്ദ സന്ദേശത്തിലെ ഭീഷണി. പിണറായിക്ക് പാര്‍ട്ടി കൊടുത്ത ഒരു പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി സ്ഥാനം. അതൊരു അലങ്കാരമായി പാര്‍ട്ടിയും പിണറായിയും കാണില്ല . ‘അതിനെതിരെ പ്രതികരിക്കുമ്പോള്‍, അമിതപ്രാധാന്യം കൊടുക്കുമ്പോള്‍ ശ്വാസം ഉണ്ടെങ്കില്‍ അല്ലേ,നമ്മുടെ ശ്വാസം ആണല്ലോ പ്രധാനം. നന്നായിട്ട് ശ്വസിക്കുക. ഒക്കെ കാണാം. ‘ എന്ന ഭീഷണിയോടെ കൂടിയാണ് സന്ദേശം അവസാനിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. അന്നേ ദിവസം രാത്രി കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്യു വും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനം റിപ്പോര്‍ട്ട് ചെയ്തതാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ പ്രകോപിപ്പിച്ചത്. വാര്‍ത്തയുടെ ഓണ്‍ലൈന്‍ ലിങ്ക് മറ്റുള്ളവര്‍ക്ക് എന്നപോലെ പോലെ അടുത്ത പരിചയക്കാരനായ മുഖ്യമന്ത്രിയുടെ ബന്ധുവിനും അയച്ചുകൊടുത്തിരുന്നു. കണ്ണൂര്‍ മീഡിയ ഓണ്‍ലൈന്‍ ചാനലിന് വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പാല്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ മാതൃഭൂമി പത്രത്തിലും അമൃത അമൃത ചാനലിലും ജോലി ചെയ്തരുന്നു. തനിക്ക് പരിചയമുള്ള മുഖ്യമന്ത്രിയുടെ ബന്ധു വില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് ശിവദാസന്‍.