പ്രതിഷേധ പേടി എറണാകുളത്തും കനത്ത സുരക്ഷ ; 6 കോണ്‍ഗ്രസ് പ്രവര്‍ത്തകരും, രണ്ട് ട്രാന്‍സ്ജന്‍ഡേഴ്സും അറസ്റ്റില്‍

ജനജീവിതം സ്തംഭിപ്പിച്ചു കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യ0. എന്നാല്‍, സ0ഭവ0 വാ4ത്തയായതോടെ ഈ നി4ദേശ0 പിന്‍വലിച്ചു.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. എറണാകുളം പുത്തന്‍പാലത്ത് കരിങ്കൊടി കാണിക്കാന്‍ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതുകൂടാതെ പ്രതിഷേധിക്കാനെത്തിയ രണ്ട് ട്രാന്‍സ്ജന്‍ഡേഴ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകരായ രണ്ട് ട്രാന്‍സ്ജന്‍ഡേഴ്സിനെയാണ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച പ്രവര്‍ത്തകരായ അവന്തിക സുരേഷും മറ്റൊരു ട്രാന്‍സ് വുമണും ആണ് അറസ്റ്റിലായത്. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.