14 വയസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്ത 52കാരനും മകനും അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ബന്ധുവായ 14 വയസുകാരിയെ നിരന്തരമായി ബലാത്സംഗം ചെയ്ത പ്രതികളാണ് പിടിയിലായത്. 52 വയസുകാരനായ അച്ഛനും 22 വയസുകാരനായ മകനുമാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായ മകന്റെ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായാണ് ബന്ധു കൂടിയായ പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശില്‍ നിന്ന് കൊണ്ടുവന്നത്.

”ഒരു മാസം മുന്‍പാണ് ഗര്‍ഭിണിയായ മരുമകളെ ശുശ്രൂഷിക്കാന്‍ പെങ്ങളുടെ മകളെ ഉത്തര്‍ പ്രദേശില്‍ നിന്ന് ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, വീട്ടില്‍ വച്ച് ഇയാളും മകനും ചേര്‍ന്ന് പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കുട്ടി വിവരം അയല്‍ക്കാരെ അറിയിച്ചു. അയല്‍ക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.”- പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.