സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സരിതയ്ക്ക് നല്‍കാനാകില്ല ; കോടതി
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പിണറായി വിജയനും കുടുംബത്തിനും എതിരെ നല്‍കിയ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സരിതയുടെ ആവശ്യം തള്ളിയത്. അന്വേഷണ ഏജന്‍സിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍നാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും അതുകൊണ്ടുതന്നെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മറ്റാര്‍ക്കും രഹസ്യമൊഴി നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.
അതേസമയം സ്വപ്ന പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കാന്‍ തയ്യാറാണെന്ന് സരിത എസ്.നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലില്‍ വച്ച് സ്വപ്ന തന്നോട് പറഞ്ഞത്. പക്ഷെ ആരോപണങ്ങളില്‍ ഒരു തെളിവും ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി ഹൈക്കോടതിയെ സമീപിക്കും. രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വര്‍ണം കടത്തിയത്. തിരുവനന്തപുരത്തും കോട്ടയത്തും ശാഖകളുള്ള ജ്വല്ലറി ഗ്രൂപ്പാണിത്. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയില്‍ നല്‍കുന്ന രഹസ്യ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത അറിയിച്ചു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍ പി സി ജോര്‍ജും നന്ദകുമാറുമാണ്. അജി കൃഷ്ണനും അനില്‍ കുമാറും ഗൂഢാലോചനയില്‍ ഉണ്ടെന്നും സരിത പറഞ്ഞു.
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ആവശ്യവുമായി നേരത്തെ ക്രൈംബ്രാഞ്ചും രം?ഗത്തെത്തിയിരുന്നു. അന്നും രഹസ്യമൊഴി നല്‍കാനാകില്ലെന്ന കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി വ്യക്തമാക്കി. അതിനു പിന്നാലെയാണ് സരിത സമാനമായ ആവശ്യവുമായി രംഗത്ത് വന്നത് എന്നത് ശ്രദ്ധേയം. രഹസ്യമൊഴി നല്‍കിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. അന്വേഷണം പുരോ?ഗമിക്കുന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യോ?ഗസ്ഥനോ ഏജന്‍സിക്കോ മാത്രമേ രഹസ്യമൊഴി നല്‍കാന്‍ കഴിയൂ എന്ന നിലപാട് കോടതി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ രം?ഗത്തെത്തിയിരുന്നു. സ്വപ്നയെ മുഖ്യമന്ത്രി കണ്ടത് കോണ്‍സുല്‍ ജനറലിനൊപ്പമാണെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. 2020 ഓക്ടോബര്‍ 13ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രധാന ഭാ?ഗങ്ങളാണ് പുറത്തുവിട്ടത്.