സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകില്‍ തീ ; വന്‍ ദുരന്തം ഒഴിവായി

ബിഹാര്‍ : പാറ്റ്നയില്‍ സ്പൈസ് ജെറ്റ് വിമാനത്തില്‍ അഗ്‌നിബാധ. ഡല്‍ഹി-പാറ്റ്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി താഴെയിറക്കാനായതോടെ വന്‍ ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണെന്ന് ഡിജിസിഐ അറിയിച്ചു. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും എന്‍ജിനീയറിങ് സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഡിജിസിഐ അറിയിച്ചിട്ടുണ്ട്. സാങ്കേതിക പിഴവുകള്‍ മൂലം സാധാരണ പറക്കുന്ന ഉയരത്തിലെത്താന്‍ സാധിക്കാതെ 25 മിനിറ്റോളമാണ് വിമാനം കറങ്ങിക്കൊണ്ടിരുന്നത്.

അഗ്‌നിബാധ തിരിച്ചറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പൈലറ്റുമാരുടെ ചടുലമായ നീക്കത്തെത്തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കുകായിരുന്നു. 185 യാത്രക്കാരേയും മറ്റൊരു വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വിമാനത്തിന്റെ ചിറകില്‍ പക്ഷി വന്നിടിച്ചതാകാം അപകടമുണ്ടാക്കിയതെന്നും സ്പേസ് ജെറ്റ് സംശയിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.