പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റല്‍ പാചകക്കാരന് പിടിയില്‍
കണ്ണൂര്‍ : ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പാചകക്കാരന് പിടിയിലായി. അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഹോസ്റ്റലിലെ പാചകക്കാരനായ പ്രതി പീഡനത്തിനിരയാക്കിയത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുട്ടികളെ സംസാരിച്ച് വശീകരിച്ചും ഭീഷണിപ്പെടുത്തിയും ആണ് പ്രതി പീഡനത്തിനിരയാക്കിയത് എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം വിവരം പുറത്തറിഞ്ഞാല്‍ പാചകക്കാരന് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പോലീസ് പ്രതിയെ വീട്ടില്‍ ചെന്ന് പിടികൂടുകയായിരുന്നു.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ പീഡനവിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസിലെ അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്ന് 35 കാരനായ വിജിത്ത് ഇവരെ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായി.പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഴിഞ്ഞ ഒരു വര്‍ഷമായി ആയി പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ പാചകക്കാരന്റെ വലയില്‍ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.