മലയാളി വധുവിന് വേണ്ടി മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി അമേരിക്കന്‍ യുവാവ് (വീഡിയോ)
മലയാളിയായ വധുവിന് വരന്‍ നല്‍കിയ സര്‍പ്രൈസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ ഒരു വിവാഹവേദിയില്‍ ആണ് തന്റെ വധുവിന് വ്യത്യസ്തമായ സര്‍പ്രൈസ് നല്‍കി കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ ആഫ്രിക്കന്‍- അമേരിക്കന്‍ യുവാവ് കവര്‍ന്നത്. വധുവിന്റെ മാതാപിതാക്കളുടെ സ്വന്തം ഭാഷയായ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ പഠിച്ച് ചൊല്ലിയാണ് യുവാവ് എല്ലാവരേയും അമ്പരപ്പിച്ചത്. വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം മുഴുവനായി യുവാവ് മലയാളത്തില്‍ച്ചൊല്ലി. കേട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കുമായി ഓരോ ഭാഗവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പറഞ്ഞുകൊടുക്കുകയും ചെയ്തു. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകള്‍ പോലും വളരെ ഈസിയായി വരന്‍ വായിച്ചുനിര്‍ത്തിയതും ആര്‍പ്പുവിളികളും കരഘോഷങ്ങളും മുഴക്കി ബന്ധുക്കളും സുഹൃത്തുക്കളും ആനന്ദം പ്രകടിപ്പിച്ചു.
തന്റെ നല്ല ഓര്‍മകളില്‍ ജീവിക്കുന്ന അതേ ഭാഷ വരന്‍ വിവാഹവേദിയില്‍ പറഞ്ഞതിനോട് ഏറെ വൈകാരികമായാണ് വധു പ്രതികരിച്ചത്. പ്രതിജ്ഞ മുഴുവനാകുന്നതിന് മുന്‍പ് തന്നെ സന്തോഷം കൊണ്ട് വധുവിന്റെ കണ്ണുകള്‍ നിറഞ്ഞു. വധു ജെനോവ ജൂലിയന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വരന്റെ മലയാളെ പ്രതിജ്ഞ പങ്കുവച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള മലയാളിയായ ജെനോവോ ജൂലിയന്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram