വിവാഹ പൂര്‍വ്വ ലൈംഗികബന്ധം നിഷേധിക്കുന്നത് ആണ് യഥാര്‍ത്ഥ പ്രണയം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിന് എതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം നിഷേധിക്കുന്നത് യഥാര്‍ത്ഥ പ്രണയത്തിന്റെ ലക്ഷണമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു. വിവാഹം വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.പരിശുദ്ധിയെ സ്‌നേഹിക്കാന്‍ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങള്‍ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അവകാശപ്പെട്ടു.
”യുവ പങ്കാളികള്‍ അവരുടെ സൗഹൃദം ആഴത്തിലാക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് സഹായിക്കുന്നത് മൂല്യവത്താണ്. വിവാഹത്തിനു മുമ്പുള്ള ചാരിത്ര്യം തീര്‍ച്ചയായും ഇതിനെ അനുകൂലിക്കുന്നു,” 97 പേജുള്ള ഗൈഡിന്റെ ഒരു ഭാഗത്തില്‍ പറയുന്നു.
ഇക്കാലത്ത് ദമ്പതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം തങ്ങളുടെ ബന്ധം തകര്‍ക്കുകയോ വേര്‍പിരിയുകയോ ചെയ്യുന്നുവെന്ന് മാര്‍പാപ്പ അവകാശപ്പെട്ടു. എന്നിരുന്നാലും, 97 പേജുള്ള പുതിയ രേഖയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാടിട്ടുണ്ട്. സിദ്ധാന്തങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് പലരും പറഞ്ഞുകൊണ്ട് ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇറ്റാലിയന്‍ ദൈവശാസ്ത്രജ്ഞന്‍ വിറ്റോ മാന്‍കുസോ ഇങ്ങനെ പറഞ്ഞു, ‘മാര്‍പാപ്പയുടെ പരാമര്‍ശങ്ങള്‍ ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനല്ല,’. എന്നാണ് അവര്‍ പറയുന്നത്.
കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ള മാതാപിതാക്കളോട് ‘ഭയപ്പെടേണ്ടതില്ല’ എന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.ഒരു കുട്ടി ഉണ്ടാകുന്നത് വലിയ അപകടമായി തോന്നിയേക്കാം, അതിലും അപകടമാണ് കുട്ടികള്‍ ഉണ്ടാകാതിരിക്കുന്ന അവസ്ഥഎന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രശ്നത്തിന് പരിഹാരമായി പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമര്‍ശം നടത്തിയത്. അതേസമയം സമ്മിശ്ര പ്രതികരണമാണ് മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ലഭിക്കുന്നത്. മുന്‍പ് മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ‘സ്വാര്‍ത്ഥരാണ്’, കുട്ടികള്‍ക്കായി വളര്‍ത്തുമൃഗങ്ങളെ പകരം വയ്ക്കുന്നത് ‘നമ്മുടെ മാനവികത ഇല്ലാതാക്കുന്നു’ എന്ന മാര്‍പാപ്പയുടെ പരാമര്‍ശം വിവാദമായിരുന്നു. വത്തിക്കാനില്‍ ഒരു പൊതു സദസ്സില്‍ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.