മകന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു ; പകരം ചോദിക്കാന്‍ എത്തിയ മകനെ വെട്ടിക്കൊന്നു ; ക്രൂരനായ ഒരു പിതാവിന്റെ കഥ
തൂത്തുകുടിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അറുപതുകാരനായ തമിഴളഗന്‍ ആണ് ക്രൂരതയുടെ പര്യായമായ പിതാവ്. മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അയാള്‍ മകനെ വെട്ടിക്കൊല്ലുകയായിരുന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന് കാശിരാജിനെ (36) ആണു തമിഴളഗന്‍ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
കേസിന്റെ വിചാരണയ്ക്കായി പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കാറില്‍ കോടതിയില്‍ എത്തുകയായിരുന്നു. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന് കടല്‍രാജ, അനന്തരവന് കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
നേരത്തെ കാശിരാജന്‍ പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയവെ തമിഴളഗന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താന്‍ കാശിരാജന്‍ നേരത്തെ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രില്‍ 10നാണ് കാശിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്തത്.കാശിരാജന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.