കൊറോണ കൂടുന്നു ; ഇന്ന് 3981 പേര്‍ക്ക് ; 7 മരണം
സംസ്ഥാനത്ത് വീണ്ടും കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഇന്ന് 3981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാല്ലത്ത് രണ്ട് പേരും തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളില്‍ ഒരോരുത്തരും മരണപ്പെട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ജില്ലയില്‍ 970 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 880 പേര്‍ക്കും കോട്ടയത്ത് 438 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണു രോഗികളുടെ എണ്ണത്തില്‍ ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ അല്ലാതെ തന്നെ പല തരത്തിലുള്ള പനികള്‍ പരക്കുകയാണ് ഇപ്പോള്‍. അതിന്റെ കൂടെ കൊറോണയും പരക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമായി മാറുകയാണ്.