ഇംഗ്ലീഷ് ഉത്തരം പറഞ്ഞില്ല ; നാലു വയസുകാരനെ ക്രൂരമായി മര്‍ദിച്ച ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍
എറണാകുളം : ഇംഗ്ലീഷ് പറയാത്തത്തിന്റെ പേരില്‍ നാലു വയസുകാരന് മര്‍ദ്ദനം. സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍. കയ്യിലും കാലിലും പരിക്കേറ്റ കുട്ടിയുടെ ശരിരത്തില്‍ ചതവുകളും കണ്ടെത്തി. മര്‍ദ്ദനം അധ്യാപകന്‍ സമ്മതിച്ചതായി മാതാപിതാക്കള്‍ പറയുന്നു. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. ചൊവ്വാഴ്ച ട്യൂഷനായി എത്തിയ നാലുവയസുകാരനെയാണ് ഇംഗ്ലീഷ് പറഞ്ഞില്ലെന്ന പേരില്‍ അധ്യാപകന്‍ മര്‍ദ്ദിച്ചത്. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പൊലിസിലും കുടുംബം പരാതി നല്‍കുകയായിരുന്നു.
വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ച വിവരം അധ്യാപകന്‍ സമതിയായി കുട്ടിയുടെ മാതാവ് പറയുന്നു. പള്ളുരുത്തി പൊലിസ് അറസ്റ്റ് ചെയ്ത തക്ഷശില റ്റൂഷന്‍ സെന്റര്‍ ഉടമ നിഖിലിലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ കയ്യിലും കലിലും അടിയേറ്റതിന്റെ പാടുകള്‍ ഉണ്ട്. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരിരത്തില്‍ ചതവുള്ളതായും പരിശോധനയില്‍ കണ്ടെത്തി. ആരോഗ്യവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ കുട്ടി പഠനത്തില്‍ പിന്നോക്കമാണ് എന്ന് കാട്ടി മാതാപിതാക്കള്‍ പരാതി പറഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതിനെ തുടര്‍ന്നാണ് ക്രൂരമായ നടപടികള്‍ ട്യൂഷന്‍ സെന്റര്‍ അധികൃതര്‍ കൈക്കൊണ്ടത്.