സ്വവര്‍ഗ വിവാഹത്തിന് കുടുംബം സമ്മതിച്ചില്ല ; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവതി പുരുഷനായി

പ്രണയബന്ധത്തെ കുടുംബക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. ബന്ധം കുടുംബത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ യുവതി പല തരത്തിലും ശ്രമിച്ചെങ്കിലും അതൊന്നും വിജയിക്കാതിരുന്നതോടെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്‌റു ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. 18 മാസങ്ങള്‍ കൊണ്ടേ ശസ്ത്രക്രിയ പൂര്‍ണമായി അവസാനിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് അപ്പര്‍ ബോഡി പാര്‍ട്ടിലെ ശസ്ത്രക്രിയ ആണ് നടത്തിയത്. ടെസ്റ്റോസ്റ്റെറോണ്‍ റീപ്ലേസ്‌മെറ്റ് തെറാപ്പി പിന്നീട് നടക്കും. ഇനി ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലലോ എന്നാണ് യുവതി പറയുന്നത്.