അശരണര്‍ക്ക് കൈത്താങ്ങായി S I S P (സെബാസ്റ്റ്യന്‍ ഇന്ത്യന്‍ സോഷ്യല്‍ പ്രോജെക്ടസ്)

ബെല്‍ജിയം സ്വദേശികളായ പോള്‍ വാന്‍ ഗെല്‍ഡര്‍, വെര്‍ണര്‍ ഫൈനാര്‍ട്‌സ് എന്നിവര്‍ ചേര്‍ന്ന് 1996 – ല്‍ ആരംഭിച്ച ചാരിറ്റബിള്‍ സൊസൈറ്റി ആണ് സെബാസ്റ്റ്യന്‍ ഇന്ത്യന്‍ സോഷ്യല്‍ പ്രോജെക്ടസ് (SISP). വിഴിഞ്ഞം പഞ്ചായത്തില്‍ ഹാര്‍ബര്‍ റോഡിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു ഇവരുടെ സൊസൈറ്റിയുടെ തുടക്കം. തുടര്‍ന്ന് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി വെങ്ങാനൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ കോവളം ജംഗ്ഷന്‍ കേന്ദ്രീകരിച്ചു സ്വന്തം സ്ഥാപനത്തിലാണ് ഈ സൊസൈറ്റി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ തുടര്‍ വിദ്യാഭ്യാസം എന്നിവയില്‍ തുടങ്ങി സാമൂഹ്യ സേവന മേഖലയില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിവരുന്നു. സോഷ്യല്‍ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, വളരെ പാവപെട്ട വിധവകള്‍, വനിതകള്‍, ഭിന്ന ശേഷിക്കാര്‍, ശാരീരിക വൈകല്യമുള്ളവര്‍, യുവതി യുവാക്കള്‍, എന്നിവര്‍ക്ക് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തൊഴില്‍ പരിശീലനവും തൊഴിലും നല്‍കി വരുന്നു. ചിരട്ട, പേപ്പര്‍, തുണിസഞ്ചി, ജ്യൂട്ട് കൊണ്ടുള്ള ബാഗുകള്‍ മറ്റ് പാഴ് വ്‌സത്തുകളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിച്ച് വരുന്നു. ഗുണമേന്മയുള്ള സാനിറ്ററി നാപ്കിന്‍സും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്.

സൊസൈറ്റിയുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ :

1 : സൗജന്യ തുടര്‍ വിദ്യാഭ്യാസം

??????

സ്‌കൂളുകളില്‍ നിന്നും വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോകുന്ന കുട്ടികളെ കണ്ടെത്തി സൗജന്യമായി തുടര്‍ വിദ്യാഭാസം നല്‍കി വരുന്നു. സാക്ഷരതാ മിഷനിലൂടെ പത്താം തരാം പരീക്ഷക്കു ഹാജരാക്കുകയും, വിജയിക്കുന്നവര്‍ക്ക്, 12-ആം തരം വരെ പഠിക്കുന്നതിനും, മറ്റു സാങ്കേതിക മേഖലകളില്‍ താല്‍പര്യമുള്ളവരെ ആയതിനുള്ള പഠനത്തിനും സഹായിക്കുന്നു. സ്വതവേ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാരണത്താല്‍ തന്നെ കൊഴിഞ്ഞുപോയ ഇവരെ വീണ്ടും കൊഴിയാതിരിക്കാന്‍ വളരെ മുന്‍കരുതല്‍ എടുത്ത് കൗണ്‍സിലിംഗ്, യോഗ, സര്‍ഫിങ്, സ്‌കെയിറ്റ് ബോര്‍ഡിങ്, നീന്തല്‍, ക്രിയാ ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ പഠനത്തോടൊപ്പം പരിശീലനം നല്‍കി, സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നു.

ഇതിനോടകം 500-ല്‍ അധികം കുട്ടികളെ പത്താം തരം വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നത് സംഘടനയുടെ അഭിമാനകരമായ നേട്ടമാണ്. പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാത്ത വിദ്യാര്‍ദ്ധികള്‍ക്ക് സൗജന്യമായി അഡ്മിഷന്‍ നല്‍കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ട്യൂഷനും സിസ്പ് ഒരുക്കുന്നു. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തൊഴിലാധിഷ്ഠിതമായ കോഴ്സുകള്‍ക്ക്, ചേരാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കി പഠിപ്പിക്കാന്‍ സഹായിച്ചത് വഴി 20 ഇല്‍ അധികം കുട്ടികള്‍ക്ക് BSc നഴ്‌സിംഗ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, എഞ്ചിനീയറിംഗ് കോഴ്‌സകള്‍ പൂര്‍ത്തീകരിച്ചു തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു.

2 : സാമൂഹ്യ സേവന മേഖലയില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

??????

വളരെ പാവപെട്ട ആളുകളെ കണ്ടെത്തി, അവരുടെ ബുദ്ധിമുട്ടികള്‍ മനസ്സിലാക്കി, അനുയോജ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നു. രോഗികള്‍ക്കു ആവശ്യമായ മരുന്ന്, വീട്ടില്‍ പോയി മുറിവ് വച്ച് കെട്ടി കൊടുക്കുക, ആരോരുമില്ലാതെ കിടപ്പിലായവരുടെ വീട്ടില്‍ ഭക്ഷണം എത്തിച്ചു നല്‍കുക, പെന്‍ഷന്‍ നല്‍കുക, വീട് നന്നാക്കല്‍, ശുചിമുറി പണിതു നല്‍കുക, ശുദ്ധജല സംവിധാനത്തിന്റെ ഭാഗമായി, ബക്കറ്റ്, വാട്ടര്‍ ഫില്‍റ്റര്‍ നല്‍കുക, വൃദ്ധര്‍, വൈകല്യം സംഭവിച്ചര്‍, അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടുന്ന ചികിത്സയും, പരിചരണവും നല്‍കുക, വനിതാ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 4 വനിതാ സോഷ്യല്‍ വര്‍ക്കേഴ്‌സ് നേതൃത്വം നല്‍കി വരുന്നു.

3 : സോഷ്യല്‍ എംപ്ലോയ്‌മെന്റ് പ്രോഗ്രാം (Social Employment Program – SEP)

സോഷ്യല്‍ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, വളരെ പാവപെട്ട വിധവകള്‍, വനിതകള്‍, ഭിന്ന ശേഷിക്കാര്‍, ശാരീരിക വൈകല്യമുള്ളവര്‍, യുവതി യുവാക്കള്‍, എന്നിവര്‍ക്ക് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തൊഴില്‍ പരിശീലനവും തൊഴിലും നല്‍കി വരുന്നു. ചിരട്ട, പേപ്പര്‍, തുണിസഞ്ചി, ജ്യൂട്ട് കൊണ്ടുള്ള ബാഗുകള്‍ മറ്റ് പാഴ് വ്‌സത്തുകളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിച്ച് വരുന്നു. ഗുണമേന്മയുള്ള സാനിറ്ററി നാപ്കിന്‍സും നിര്‍മ്മിക്കുന്നു.

കോവിഡ് സമയത്തു ആയിരകണക്കിന് തുണി മാസ്‌കുകള്‍ ഇവിടെ നിര്‍മ്മിച്ച് സൗജന്യമായി വിഴിഞ്ഞം CHC, ഹാര്‍ബര്‍, മുക്കോല phc കള്‍ക്ക്, കോവളം, വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍, വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തിനും, പഞ്ചായത്ത്, കോര്‍പറേഷന്‍ ഭാഗത്തെ പൊതുജനങ്ങള്‍ക്ക്കും നല്‍കി. സാനിറ്റയിസറും നല്‍കി. വെങ്ങാനൂര്‍ പഞ്ചായത്തിലെ KS റോഡിലെ കമ്മ്യൂണിറ്റി കിച്ചനില്‍ ഭക്ഷണം നല്‍കുന്നതിനുള്ള അരി സംഭവനയായി നല്‍കി. ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന ചെയ്തുവരുന്നു.