മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം എല്‍ എ മാത്യു കുഴല്‍ നാടന്‍. വീണയുടെ സ്ഥാപനമായ ഹെക്‌സാ ലോജികിന്റെ വെബ്‌സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പുറത്തുവിട്ടുകൊണ്ട് തനിക്ക് എതിരെ കേസെടുക്കാന്‍ പിണറായിയെ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം. വീണാ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (PWC) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്നത് വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്‌തെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെബ്‌സൈറ്റിലെ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു.

പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു.പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാന്‍ cm നെ വെല്ലുവിളിച്ചു.സ്വപ്നയെ നിയമിച്ചത് pwc വഴി അല്ലെന്നു cm നു പറയാന്‍ ആകുമോ.pwcക്ക് പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി കരാര്‍ നല്‍കി.പലതിനും സുതാര്യത ഇല്ല.വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.: Pwc ക്കെതിരെ ആരോപണം ഉണര്‍ന്നപ്പോള്‍ വീണയുടെ ഹെക്സാ ലോജികിന്റെ പ്രധാന വ്യക്തി ജയിക് ബാല കുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു.

വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി.May 2020 നു വെബ് സൈറ്റ് ഡൌണ്‍ ആയി.Pwc ക്കെതിരെ ആരോപണം വന്നപ്പോള്‍.ഒരു മാസം കഴിഞ്ഞു ജൂണ്‍ 20 നാണ് സൈറ് അപ് ആയത്: May 20 നു വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും കാണാന്‍ ഇല്ല.എന്ത് കൊണ്ടാണ്ജയിക്‌നെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയത്. ഉത്തരം വേണ്ടേ.ഇത് പറഞ്ഞപ്പോള്‍ പച്ചകള്ളം എന്ന് cm പറഞ്ഞു.പറയാന്‍ ശ്രമിച്ചിട്ടും cm അവസരം നല്‍കിയില്ല.സൈറ്റില്‍ വിവരം മാസ്‌ക് ചെയ്തു.: ഇപ്പോള്‍ ഏത് വെബ് സൈറ്റില്‍ മാറ്റം വരുത്തിയാലും കണ്ടെത്താംവെബ് aarkiv വഴി.107 തവണ സൈറ്റില്‍ മാറ്റം വരുത്തി. 2020 മെയിലെ സൈറ്റിലെ വിവരം..വൈകീട്ട് 5.20 ന് എങ്ങിനെ ആയിരുന്നു എന്ന് നോക്കുമ്പോള്‍ അറിയാം.സിംഗിള്‍ ഡയറക്ടര്‍ ഒരേ ഒരു ഉടമ ഉള്ള സ്ഥാപനം ആണ് ഹെക്സാ ലോജിക്.നോമിനി ആയി ഉള്ളത് ‘അമ്മ കമല വിജയന്‍.വീണ ഫൗണ്ടര്‍.താഴെ കണ്‍സള്‍ട്ടന്റ് ആയി ജയിക് ബാല കുമാറിനെ കാണാം. സ്റ്റാഫിന്റ മെന്റര്‍ എന്നല്ല പറഞ്ഞത്. വീണ അല്ലാതെ വേറെ ഫൗണ്ടര്‍ ഇല്ല.ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ വിവരം മാറ്റപെട്ടു.പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കേസ് എടുക്കാന്‍ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.

വീണാ വിജയന്‍ നടത്തുന്ന ഐടി കമ്പനി എക്‌സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒന്നായി അവര്‍ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാര്‍ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഇയാള്‍ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്‌സൈറ്റ് അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ്‌സൈറ്റ് ഡൗണ്‍ ആവുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പിഡബ്ല്യുസിക്ക് പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി കരാര്‍ നല്‍കി. പലതിനും സുതാര്യത ഇല്ല. പിഡബ്ല്യുസിക്കെതിരെ ആരോപണം ഉണര്‍ന്നപ്പോള്‍ വീണയുടെ എക്‌സാലോജിക്കിന്റെ പ്രധാന വ്യക്തി ജെയ്ക് ബാലകുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി. 2020 മെയ് മാസത്തില്‍ പിഡബ്ല്യുസിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വെബ് സൈറ്റ് ഡൗണ്‍ ആയി. ഒരു മാസം കഴിഞ്ഞു ജൂണ്‍ 20 നാണ് സൈറ്റ് അപ്പ് ആയത്. മെയ് മാസത്തില്‍ വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും കാണാന്‍ ഇല്ല. എന്ത് കൊണ്ടാണ് ജെയ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോള്‍ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണാ വിജയന്‍ നടത്തുന്ന ഐടി കമ്പനി എക്‌സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒന്നായി അവര്‍ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാര്‍ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഇയാള്‍ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്‌സൈറ്റ് അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ്‌സൈറ്റ് ഡൗണ്‍ ആവുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പിഡബ്ല്യുസിക്ക് പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി കരാര്‍ നല്‍കി. പലതിനും സുതാര്യത ഇല്ല. പിഡബ്ല്യുസിക്കെതിരെ ആരോപണം ഉണര്‍ന്നപ്പോള്‍ വീണയുടെ എക്‌സാലോജിക്കിന്റെ പ്രധാന വ്യക്തി ജെയ്ക് ബാലകുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി. 2020 മെയ് മാസത്തില്‍ പിഡബ്ല്യുസിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വെബ് സൈറ്റ് ഡൗണ്‍ ആയി. ഒരു മാസം കഴിഞ്ഞു ജൂണ്‍ 20 നാണ് സൈറ്റ് അപ്പ് ആയത്. മെയ് മാസത്തില്‍ വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും കാണാന്‍ ഇല്ല. എന്ത് കൊണ്ടാണ് ജെയ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോള്‍ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അത് അസംബന്ധമാണ് എന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റില്‍ അല്ലെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് എന്നത് നിഷേധിക്കാന്‍ പറ്റുമോ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. മുഖ്യമന്ത്രി യുഎഇയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഒരു ബാഗ് ഇവിടെ നിന്ന് അയച്ചിട്ടുണ്ടോ? അത് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനു നയതന്ത്ര പരിരക്ഷ കിട്ടിയിട്ടുണ്ടോ? എന്ന പ്രധാന ചോദ്യമാണ് സഭയില്‍ ഉന്നയിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു