ന്യൂസിലാന്‍ഡ് പോലീസിലെ ആദ്യ മലയാളി വനിതാ ഉദ്യോഗസ്ഥയായി ഒരു പാലാക്കാരി

ന്യൂസിലാന്‍ഡ് പോലീസിലും ഇനി മലയാളി തിളക്കം. അവിടത്തെ പോലീസ് ഫോഴ്‌സിലെ ആദ്യ മലയാളി വനിതാ ഉദ്യോഗസ്ഥയായി പാലാ സ്വദേശി അലീന അഭിലാഷ് തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന് ശേഷം ജൂണ്‍ 30ന് വെള്ളിയാഴ്ച സേനയില്‍ അലീന നിയമിതയായി. പാല ഉള്ളനാട് സ്വദേശിനിയാണ് അലീന. പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബി അഭിലാഷിന്റെയും മകളാണ് അലീന. ‘ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരിയായ അലീന അഭിലാഷ് നിയമിതയായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. അലീനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ആശംസകള്‍ അലീന…ന്യൂസിലാന്റിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസറായി നമ്മുടെ നാട്ടുകാരി അലീന അഭിലാഷ് നിയമിതയായെന്ന വിവരം ആഹ്ലാദത്തോടെയാണ് കേട്ടത്. ഉള്ളനാട് സ്വദേശിയാണ് അപൂര്‍വ അംഗീകാരത്തിന് അര്‍ഹയായ അലീന. അലീനയുടെ നേട്ടം പാലായിലെ പുതു തലമുറക്ക് പ്രചോദനമാകട്ടെ’ ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് അലീനയ്ക്ക് ആശംസകള്‍ നേര്‍ന്നു.