പ്രായം കുറയ്ക്കാനുള്ള വഴികള്‍ അറിയണോ…? നിത്യവും ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
പ്രായം ആകുന്നത് അത്രയ്ക്ക് താല്പര്യം ഉള്ളവരല്ല നമ്മളില്‍ പലരും. എന്നും ചെറുപ്പമായി ഇരിക്കുവാനാണ് ഏവര്‍ക്കും ആഗ്രഹം. അതുകൊണ്ടു തന്നെ ചില സിനിമാ താരങ്ങളെ അസൂയയോടെയാണ് മിക്കവരും നോക്കിക്കാണുന്നത്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് പ്രായം ആകുന്നത് ഒരു പരിധിവരെ പിടിച്ചു നിര്‍ത്താം. പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തന്നെ തിരിച്ചറിയാനാകും . എന്നാല്‍ ചിലര്‍ക്ക് പ്രായം കൂടുന്നതിന് മുമ്പേ തന്നെ ചര്‍മ്മത്തില്‍ അത്തരത്തിലുള്ള സൂചനകള്‍ വരാറുണ്ട്. ചുളിവുകള്‍ ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മപ്രശ്‌നങ്ങളാണ്. അകാലത്തില്‍ വരുന്ന പ്രായത്തിന്റെ അടയാളങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ആദ്യം ഇതിനുള്ള കാരണങ്ങളാണ് മനസിലാക്കേണ്ടത്.
പുകവലിയാണ് ഒരു മുഖ്യ കാരണം. പുരുഷന്മാരിലായാലും സ്ത്രീകളിലായാലും പുകവലി അകാലത്തില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകാറുണ്ട്. ചര്‍മ്മത്തെ തന്നെയാണ് ഇത് ഏറെയും ബാധിക്കുന്നത്. കൂടാതെ ചര്‍മ്മസുരക്ഷ കൂടാതെ വെയിലില്‍ പതിവായി സമയം ചെലവിടുന്നവരിലാണ് ഈ പ്രശ്‌നം കാര്യമായും കാണപ്പെടുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവ് വീഴാനാണ് കാരണമാകുന്നത്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മപ്രശ്‌നങ്ങള്‍ കാണാം. ഇത് പ്രായം കൂടുതലായി തോന്നിക്കാം.
എന്നാല്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന പ്രശ്‌നം ഒഴിവാക്കാം. ബാലന്‍സ്ഡ് ആയ ഡയറ്റ് പാലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ സന്തോഷപൂര്‍വം മുന്നോട്ടുപോവുക എന്നിവയെല്ലാം ലൈഫ്‌സ്‌റ്റൈലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതാണ്. മലിനമായ അന്തരീക്ഷത്തില്‍ നിന്ന് മാറിനില്‍ക്കുക, വൊയില്‍ കൊള്ളാതിരിക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗം പതിവാക്കുക, ചര്‍മ്മം മോയിസ്ചറൈസ് ചെയ്യുക, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക. ഇക്കാര്യങ്ങളും പ്രായം കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും. ഇതില്‍ സ്‌കിന്‍ കെയര്‍ റുട്ടീന് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും രാവിലെയും വൈകീട്ടും മുഖം നന്നായി കഴുകി, മോയിസ്ചറൈസ് ചെയ്ത് സണ്‍സ്‌ക്രീന്‍ അപ്ലൈ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.