മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട് : പി സി ജോര്‍ജിന്റെ ഭാര്യ
മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണ് എന്ന് ഭാര്യ ഉഷ ജോര്‍ജ്. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടല്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ട്. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണ് അയാള്‍ ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു. അതേസമയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ താന്‍ സിബിഐക്ക് സത്യസന്ധമായി മൊഴി നല്‍കിയതിനുള്ള പ്രതികാരമായാണ് തന്റെ പേരില്‍ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോര്‍ജ്ജ്. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി കേസില്‍ അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൌസില്‍ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താന്‍ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നല്‍കി. ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ എന്റെ പേരില്‍ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.
പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. 7 തവണ എം.എല്‍.എ ആയ തന്റെ മുഴുവന്‍ സ്വത്തുക്കളും പിണറായിക്ക് നല്‍കാം. പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. സരിതയുടെ രഹസ്യ മൊഴിയില്‍ പേടിയില്ലെന്നും പിസി ജോര്‍ജ്. കണ്ടിട്ടുള്ള നേതാക്കളില്‍ ഏറ്റവും മാന്യന്‍ താന്‍ ആണെന്ന് സരിത മുന്‍പ് പറഞ്ഞിട്ടുണ്ട്. സരിതയെ പോലെയുള്ള ഒരാള്‍ പറയുന്നതിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ ശരിയല്ല. സരിതയ്ക്ക് മറുപടി ഇല്ല. പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. അധികാരം പോകുമോ ന്ന പേടിയാണ്. നിരന്തരം തനിക്കെതിരെ കേസെടുക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കെതിരെ സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷ്, പി സി ജോര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍.മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താന്‍ എന്ത് തെറ്റ് ചെയ്തുവെന്നും പിസി ജോര്‍ജ് ചോദിച്ചു. ലാവ്ലിന്‍ കേസ് വന്നാല്‍ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിര്‍ത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. ഇതിനിടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജും മാധ്യമങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോള്‍ നിയമവിരുദ്ധമായി പിസി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോര്‍ജ്ജ് ക്ഷുഭിതനായി ചോദിച്ചു.