അധികമായാല്‍ അമൃതും ; വിനോദയാത്ര കൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു ; ബസ് കത്തിപ്പോയ്

അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ അമിതമായ ആഘോഷങ്ങളും ദോഷം തന്നെയാണ്. അതിനു ഉദാഹരണമാണ് ഇന്ന് നടന്നത്. കോളേജില്‍ വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ടൂര്‍ ആണ് ദുരന്തമായി മാറിയത്. പുറപ്പെടും മുന്‍പ് യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് തീ പടര്‍ന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ കോളേജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

മെക്കാനിക്കല്‍ ഡിപാര്‍ട്‌മെന്റ്‌ലെ വിദ്യാര്‍ഥികളുമായി ജൂണ് 26 തീയതി ആറു ദിവസത്തെ വിനോദയാത്രക്ക് പോയ കൊമ്പന്‍ എന്ന ബസ്സിന് മുകളിലായിരുന്നു അപകടമായരീതിയില്‍ പൂത്തിരി കത്തിച്ചത്.തുടര്‍ന്ന് ബസിന്റെ മുകളില്‍ തീ പടരുകയായിരുന്നു. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനങ്ങള്‍ തമ്മില്‍ നടത്തിയ മത്സര പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്.അനധികൃതമായി ഘടിപ്പിച്ച ലെയ്‌സര്‍,വര്‍ണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരില്‍ മുന്‍പും പലതവണ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍പെട്ട വാഹനമാണ് കൊമ്പന്‍.