പി സി ജോര്‍ജ്ജിന് എതിരെ വീണ്ടും കേസെടുത്തു കേരളാ പോലീസ്
പി സി ജോര്‍ജ്ജിനെ വിടാതെ പിന്തുര്‍ന്നു പിണറായി പോലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് പിസി ജോര്‍ജിനെതിരെ പുതുതായി ഒരു കേസ് കൂടി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. മൂന്നു വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പീഡന പരാതി കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സമയം പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമപ്രവര്‍ത്തകയ്കക്കെതിരെ വിവാദം പരാമര്‍ശം. രാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച കൈരളി ടിവിയിലെ വനിതാ റിപ്പോര്‍ട്ടറോട്, ‘എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സോളാര്‍ പ്രതി സമര്‍പ്പിച്ച പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വഴിയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരുടെ ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം രൂക്ഷമായ ഭാഷയില്‍ ആണ് പി സി മറുപടി പറഞ്ഞത്. എന്നാല്‍ ആ കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങി ഈ സംഭവത്തിന് പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ടു അദ്ദേഹം പത്രസമ്മേളനം നടത്തിയിരുന്നു. ഇത്രയും മാന്യമായ സമീപനം സ്വീകരിച്ചതിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കുന്ന സാഹചര്യവും ഉണ്ടായി. എന്നിട്ടും റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയെ കൊണ്ട് ഇന്ന് വീണ്ടും പരാതി കൊടുപ്പിച്ച് പി സിക്ക് എതിരെ ഐ. പി.സി. സെക്ഷന്‍ 509 പ്രകാരം ആണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.