വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ; സഞ്ജു സാംസണ്‍ ടീമില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ. വിശ്രമം അനുവദിച്ചു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്.രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും.

അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. അതുപോലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക് മടങ്ങി വരുന്നത്. സഞ്ജുവിന് ദേശിയ ടീമില്‍ അവസരം നല്‍കാത്തതില്‍ പരക്കെ എതിര്‍പ്പ് ഉയരുകയാണ് ഇപ്പോള്‍. അതുകൊണ്ടു തന്നെ സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലാണ് ബി സി സി ഐ ഇപ്പോള്‍.