കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി , കൂട്ട സ്ഥലംമാറ്റം
കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി.സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ അഴിച്ചു പണി. വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോര്‍ട്ടേഴ്‌സ് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. എം ആര്‍ അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ഉത്തരമേഖല ഐജിയായി ടി വിക്രമിന് ചുമതല നല്‍കി.
നടപ്പിലായ മാറ്റങ്ങള്‍ :
കെ പദ്മകുമാര്‍ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി
യോഗേഷ് ഗുപ്ത ബെവ്‌കോ എം ഡി
മനോജ് എബ്രഹാം വിജിലന്‍സ് മേധാവി
ടി വിക്രം ഉത്തരമേഖലാ ഐജി
അശോക് യാദവ് സെക്യൂരിറ്റി ഐ ജി
എസ് ശ്യാംസുന്ദര്‍ ഡി ഐ ജി ക്രൈം ബ്രാഞ്ച്
ഡോ എ ശ്രീനിവാസ് സ്‌പെഷല്‍ ബ്രാഞ്ച് എസ് പി
കെ കാര്‍ത്തിക് കോട്ടയം എസ് പി
ടി നാരായണന്‍ അഡീഷണല്‍ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
മെറിന്‍ ജോസഫ് കൊല്ലം സിറ്റി കമ്മീഷണര്‍
ആര്‍ കറുപ്പസാമി കോഴിക്കോട് റൂറല്‍ എസ് പി
അരവിന്ദ് സുകുമാര്‍ കെ എ പി നാലാം ബറ്റാലിയന്‍ കമ്മാന്റന്റ്
ഡി ശില്‍പ്പ വനിതാ സെല്‍ എസ് പി
ആര്‍ ആനന്ദ് വയനാട് എസ് പി
വിവേക് കുമാര്‍ എറണാകുളം റൂറല്‍ എസ് പി
വിയു കുര്യാക്കോസ് ഇടുക്കി എസ് പി
ടികെ വിഷ്ണു പ്രദീപ് എ എസ് പി പേരാമ്പ്ര
പി നിധിന്‍രാജ് തലശേരി എ എസ് പി