ക്ഷീര കര്‍ഷക സബ്‌സിഡി പുനസ്ഥാപിക്കണം : ഷോണ്‍ ജോര്‍ജ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നല്‍കിയിരുന്ന നാല് രൂപ സബ്‌സിഡി വെട്ടി കുറച്ച് മൂന്നു രൂപ ആക്കിയിരിക്കുകയാണ്. ഈ നടപടി അങ്ങേയറ്റം ഖേദകരമാണ്. കാലിത്തീറ്റക്കും,പശുവിനും, മറ്റു അനുബന്ധ ചിലവുകള്‍ക്കും വലിയ രീതിയിലാണ് വില വര്‍ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നല്‍കിയിരുന്ന സബ്‌സിഡി കൂടി വെട്ടിക്കുറച്ചാല്‍ ക്ഷീര കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും പൂര്‍ണമായും പിന്മാറുന്ന അവസ്ഥ ഉണ്ടാകും. ഇത് കേരളത്തില്‍ കടുത്ത പാല്‍ ക്ഷാമത്തിന് കാരണമാകും. സബ്‌സിഡി ഒരു രൂപ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് നിലവില്‍ ഒരു രൂപ കുറച്ചിരിക്കുന്നത് ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കേരള ജനപക്ഷം സെക്കുലര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു.