(Watch Short Film): നാലാം പ്രമാണം റിലീസ് ചെയ്തു
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ പലയിടങ്ങളിലും പ്രായമായ മാതാപിതാക്കളുടെ സ്ഥാനം പുറത്താവുന്നു. അതുകൊണ്ടുതന്നെ വൃദ്ധസദനങ്ങളുടെ എണ്ണവും ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. മെച്ചപ്പെട്ട സംയുക്ത കുടുംബങ്ങളെ ന്യൂക്ലിയര്‍ ഫാമിലിയായി മാറ്റുമ്പോള്‍ പലരും തന്റെ ധാര്‍മിക മൂല്യം മറക്കുന്നു. പ്രായമായ മാതാപിതാക്കള്‍ പുറത്താകുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് മാത്രമാണ് നിരുപാധികമായി മക്കളെ സ്നേഹിക്കുവാന്‍ കഴിയുന്നതെന്ന് പലരും അറിയാതെ പോകുന്നു.
മാതാപിതാക്കളുടെ സുഖ സൗകര്യത്തിനായി ചിലര്‍ ഹോംനേഴ്സ് പോലുള്ളവരുടെ സഹായം തേടുമ്പോള്‍ സ്വന്തം സുഖത്തിനുവേണ്ടി മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുവാന്‍ മടിയില്ലാത്ത ഇളം തലമുറക്കാരുടെ എണ്ണവും ഇന്ന് വര്‍ധിച്ചു കൊണ്ടിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരു കുടുംബത്തെയാണ് ‘നാലാം പ്രമാണം’ എന്ന തന്റെ ഏഴാമത്തെ ഷോര്‍ട്ട് ഫിലിമിലൂടെ മോനിച്ചന് കളപ്പുരയ്ക്കല്‍ വരച്ചുകാട്ടുന്നത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന കേളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മൂന്നാം സ്ഥാനം നേടിയ ‘നാലാം പ്രമാണ’ത്തിന്റെ കഥ, തിരക്കഥ, കാമറ, സംവിധാനം ഇവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് മോനിച്ചന് തന്നെയാണ്.
ആറു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം കാണാം