3800 ടണ്‍ ഭാരമുള്ള കെട്ടിടത്തിനെ പൊളിക്കാതെ തന്നെ മാറ്റി സ്ഥാപിച്ചു (വീഡിയോ)

ചൈനയിലെ ഷാങ്ഹായില്‍ ആണ് 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം പൊളിക്കാതെ തന്നെ മാറ്റി സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. വശങ്ങളില്‍ റെയിലുകള്‍ ഉറപ്പിച്ച് കെട്ടിടം പൂര്‍വസ്ഥാനത്തേക്ക് നീക്കുന്ന കാഴ്ച കണ്ടാല്‍ കെട്ടിടം നടന്നുനീങ്ങുന്നതായിട്ടാണ് തോന്നുക. ഷാങ് ഹായ് നഗരത്തില്‍ ആദ്യമായാണ് ഇത്ര പഴക്കമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥാനത്തേക്ക് മാറ്റുന്നത്. അടിത്തറ മുതല്‍ യാതൊരു ഇളക്കവും തട്ടാതെ വിജയകരമായി കെട്ടിടം നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ദൗത്യത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

കെട്ടിടത്തെ തറയില്‍ നിന്നും പയ്യെ ഉയര്‍ത്തിനിര്‍ത്തി വശങ്ങളില്‍ റെയിലുകള്‍ ഉറപ്പിച്ച് കെട്ടിടത്തെ ഒന്നാകെ നീക്കുകയായിരുന്നു. കെട്ടിടങ്ങളെ മറ്റൊരു സ്ഥലത്തേക്ക് നീക്കുന്ന സാങ്കേതിക വിദ്യ ഇപ്പോള്‍ നിലവിലുണ്ട്. 2020ല്‍ ഷാങ്ഹായിലെ 7600 ടണ്‍ ഭാരമുള്ള ഒരു സ്‌കൂള്‍ കെട്ടിടം ഇത്തരത്തില്‍ മറ്റൊരു സ്ഥലത്തേക്ക് നീക്കിയിരുന്നു. 18 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കെട്ടിടം 21 ഡിഗ്രി ചരിച്ച് നീക്കിയത്. 203 അടി മാറിയായിരുന്നു ലഗേന പ്രൈമറി സ്‌കൂള്‍ കെട്ടിടം പുനസ്ഥാപിച്ചത്. 1935ലാണ് ഈ കെട്ടിടം പണികഴിപ്പിച്ചിരുന്നത്.