ലൈംഗിക തൊഴിലില്‍ ‘വര്‍ക്ക് എക്സ്പീരിയന്‍സുണ്ട്’ ; യുവതിയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വൈറല്‍
ലൈംഗിക തൊഴിലില്‍ ‘വര്‍ക്ക് എക്സ്പീരിയന്‍സുണ്ട് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗിന് സഹായിക്കുന്ന മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലാണ് ഒരു യുവതി തനിക്ക് ലൈംഗിക തൊഴിലില്‍ പ്രവൃത്തിപരിചയമുണ്ടെന്ന് ധൈര്യപൂര്‍വ്വം പോസ്റ്റ് ഇട്ടത്. ഏരിയല്‍ എഗോസി എന്ന യുവതിയാണ് സെക്സ് വര്‍ക്കിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. സെക്‌സ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതിലെ വിലക്കുകള്‍ മറികടക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പലരും എഗോസിയെ പ്രശംസിച്ചു.
ഇപ്പോഴും സെക്സ് വര്‍ക്ക് തന്നെയാണ് ചെയ്യുന്നതെന്നും എഗോസി ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ഒരു വീട്ടില്‍ ക്ലീനിംഗിന് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ ആ ജോലി ഉപേക്ഷിച്ചു. കാരണം ലൈംഗിക തൊഴില്‍ ഉള്ളതിനാല്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും എഗോസി പറഞ്ഞു. ലൈംഗിക തൊഴില്‍ ഏറെ താല്‍പര്യത്തോടെയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ലൈംഗിക ജോലി ഒരു യഥാര്‍ത്ഥ ജോലിയാണ്, അതില്‍ മികച്ച പ്രതിഫലം ലഭിക്കുന്ന ഒന്നാണ് മുഴുവന്‍ സമയമായാലും തിരക്കിലായാലും അത് ജോലിയായി ഏറ്റെടുക്കുന്നവരുടെ മൂല്യം നാം കുറയ്ക്കരുതെന്ന് എഗോസിയുടെ പോസ്റ്റിന് താഴേ ഒരാള്‍ കമന്റ് ചെയ്തു.യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയും പിന്തുണച്ചും നിരവധി പേര്‍ പോസ്റ്റിന് താഴേ ആശംസയുമായി എത്തി.