ഒരു ഓട്ടോറിക്ഷയില്‍ 27 പേര്‍ ; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സാധരണ ഓട്ടോയില്‍ സഞ്ചരിച്ചത് കുട്ടികളും മുതിര്‍ന്നവരും അടക്കം 27 പേര്. ചെക്കിംഗിന് വേണ്ടി ഓട്ടോറിക്ഷ നിര്‍ത്തിയ പൊലീസുകാരന്‍ ഞെട്ടി. ഉത്തര്‍ പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് ആറ് പേര്‍ മാത്രം കയറാവുന്ന ഓട്ടോറിക്ഷയില്‍ 27 പേരെ കയറ്റിയത്. ചെക്കിംഗിനിടെ ഓട്ടോയില്‍ നിന്ന് ഓരോരുത്തരായി ഇറങ്ങി വരുന്ന വിഡിയോ വഴിയാത്രക്കാരനാണ് സോഷ്യല്‍ മീഡയയില്‍ ഇത് പോസ്റ്റ് ചെയ്തത്. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.