കൊച്ചിയില്‍ യുവാവ് നടുറോഡില്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

കൊച്ചിയില്‍ നടുറോഡില്‍ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊച്ചി കലൂര്‍ ദേശാഭിമാനി ജങ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. യുവാവ് കത്തികൊണ്ട് പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തിലും കൈയിലും സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

സംഭവം നടന്ന ഉടന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ആംബുലന്‍സ് ലഭിച്ചില്ല. സ്ഥലത്തെത്തിയ നോര്‍ത്ത് പൊലീസാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് അഞ്ചേ കാലോടെയാണ് കലൂരിലെ ജനങ്ങളെ ഞെട്ടിച്ച സംഭവം. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് റോഡിലേക്ക് എത്തുന്നതും. ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്.