കേന്ദ്ര പദ്ധതി വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിയുടെ ചുമതല ; പിണറായിക്ക് മറുപടിയുമായി എസ് ജയശങ്കര്‍
വിദേശകാര്യങ്ങള്‍ ശ്രദ്ദിക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാന്‍ വന്നതെന്തിന് എന്നാ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി എസ് ജയശങ്കര്‍. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇതിന് മറുപടി പറഞ്ഞത്.കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിലയിരുത്തേണ്ടത് മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാമെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രപദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാര്‍ വിലയിരുത്തിയില്ലെങ്കില്‍ അവരുടെ ജോലി അവര്‍ കൃത്യമായി ചെയ്യുന്നില്ലെന്നു വേണം കരുതാന്‍. വികസനത്തെ രാഷ്ട്രീയവത്ക്കരിക്കരുത്. ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാവുമെന്ന് അദ്ദേഹം ചോദിച്ചു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതി വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്. രാഷ്ട്രീയത്തിലുപരിയായി വികസനത്തെ മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാവും. ഞങ്ങളതിനെ വികസനം എന്ന് വിളിക്കുന്നു ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു. ഡോ. എസ് ജയശങ്കര്‍ പറഞ്ഞു.
വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ :
വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തന്റെ സന്ദര്‍ശനം. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനം. എന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാം. എന്നാല്‍ രാഷ്ട്രീയത്തിന് മുകളില്‍ ആരും വികസനത്തെ കാണരുത്. ആളുകള്‍ ഇതിന്റെ പേരില്‍ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങള്‍ വിളിക്കുന്നതിനെ അവര്‍ക്ക് രാഷ്ട്രീയം എന്ന് വിളിക്കാം
സ്വര്‍ണക്കടത്ത് കേസ്‌കോടതിയില്‍ ഉള്ള വിഷയമായതിനാല്‍ അതില്‍ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ് നടപടികള്‍ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തില്‍ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജന്‍സികളില്‍ വിശ്വസിക്കുന്നു. ശ്രീലങ്കന്‍ വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങള്‍ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്.