സുശാന്തിനെ ലഹരിക്കെണിയില്‍ വീഴ്ത്തിയത് കാമുകി സുഹൃത്തുക്കളും ; നടന്നത് വന്‍ ഗൂഢാലോചന
ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗിനെ ലഹരിമരുന്നിന് അടിമയാക്കിയത് കാമുകി റിയാചക്രബര്‍ത്തിയും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് എന്ന ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി എന്‍സിബി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് എന്‍സിബി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ വലിയ തോതില്‍ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്നുമാണ് എന്‍സിബിയുടെ കണ്ടെത്തല്‍. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നുള്ള പണമാണ് ഇടപാടുകള്‍ക്ക് വേണ്ടി ഉപയോ?ഗിച്ചതെന്നും അധിക കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ എന്‍ഡിപിഎസ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ ചുമത്തി. ആകെ 35 പ്രതികളാണ് ഈ കേസിലുള്ളത്.
മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികള്‍ പരസ്പരം ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രത്തില്‍ പറയുന്നു. സുശാന്ത് സിം?ഗ് 2018 മുതല്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയില്‍ സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു. സുശാന്തിന്റെ ഫ്‌ലാറ്റ് മേറ്റ് സിദ്ധാര്‍ത്ഥ് പിതാനി ഉള്‍പ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് അടിമയാക്കിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക്, സുശാന്തിന്റെ രണ്ട് ജീവനക്കാര്‍ എന്നിവര്‍ നടന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതല്‍ സുശാന്ത് തന്റെ ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വ്യക്തികള്‍ വഴി പതിവായി മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എന്‍സിബി പറയുന്നു. ‘പൂജ സമഗ്രി’ എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്നും എന്‍ബിസി കുറ്റപത്രം പറയുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നല്‍കിയതുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിക്കെതിരെ എന്‍സിബി കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ റിയ ചക്രവര്‍ത്തിക്ക് 10 വര്‍ഷത്തിലധികം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.