നാട്ടിലെ വീടിനേക്കാള്‍ നല്ലത് ഇവിടുത്തെ ജയില്‍’ ; ദക്ഷിണകൊറിയയില്‍ തിരിച്ചുപോകാന്‍ കൂട്ടാക്കാതെ ഉത്തരകൊറിയന്‍ മുക്കുവര്‍
ഉത്തരകൊറിയയിലേക്ക് തിരിച്ചുപോകാന്‍ കൂട്ടാക്കാതെ ദക്ഷിണകൊറിയയില്‍ പിടിയിലായ മുക്കുവര്‍. ദക്ഷിണകൊറിയയില്‍ പിടിയിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാതിരുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വം തിരികെ അയക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 2019ല്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. എന്‍കെ ന്യൂസ് പുറത്തുവിട്ട 10 ചിത്രങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. തിരികെ പോവാതിരിക്കാന്‍ തങ്ങളെക്കൊണ്ടാവുന്നതുപോലെ അവര്‍ ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.
ഉത്തരകൊറിയയിലെ ജീവിതം അത്ര മാത്രം ദുസ്സഹമാണെന്നും അതിനെക്കാള്‍ നല്ലത് ദക്ഷിണകൊറിയയിലെ ജയിലാണെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണെന്നും അവര്‍ പറയുന്നു. എന്നാല്‍ അവരെ നിര്‍ബന്ധപൂര്‍വം തിരിച്ചയക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ചെയ്തത്. അവരുടെ ജീവിതം തന്നെ ഇപ്പോള്‍ ഇല്ലാതായി കാണും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കിം യോ-ജോങ് എന്ന സ്വേച്ഛാധിപതിയാണ് ദക്ഷിണ കൊറിയ ഭരിക്കുന്നത്. എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന സര്‍ക്കാര്‍ ആണ് അവിടെ. അതുകൊണ്ടുതന്നെ അവിടെയുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാണ്.