കോളജ് കെട്ടിടത്തില്‍നിന്ന് ചാടി ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ഥിനി മരിച്ചു
കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം. കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോണ്‍ സ്വദേശി ദേവിക (18) ആണു വ്യാഴാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥിനി ബിസിഎം കോളജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.