ക്വട്ടേഷന്‍ സംഘം ആളുമാറി ആക്രമിച്ചതെന്ന് സംശയം ; മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു
മലയാളി യുവാവിനെ ബെംഗളൂരുവില്‍ കുത്തിക്കൊന്നു. കാസര്‍കോട് രാജാപുരം സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. സനുവിനെ ആളുമാറി ആക്രമിച്ചതാണെന്നാണ് സംശയം. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു.
കുത്തേറ്റ സനു സംഭവസ്ഥലത്തുവെച്ച് തന്നെ തല്‍ക്ഷണം മരിച്ചു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം ബെംഗളുരുവിലെത്തിയ സനുവിന്റെ ബന്ധുക്കളോട് പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ബെംഗളുരു പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.