ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി
ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം സ4ക്കാ4 ഏറ്റെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പോക്‌സോ കേസില്‍ അതിജീവിതയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ ആവശ്യമായ മികച്ച ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ആറുമാസം പിന്നിട്ട അവസ്ഥയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയില്ലെന്നിരിക്കേയാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. ജസ്റ്റിസ് വി.ജി. അരുണിന്റെതാണ് നിര്‍ണായക ഉത്തരവ്. കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിനവേദനയുടെ ആക്ക0 കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. ഈ വര്‍ഷം മാര്‍ച്ചിലും ഹൈക്കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന് പിതാവ് ഗര്‍ഭിണിയാക്കിയ പത്ത് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്നായിരുന്നു വിധി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്നും ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.