പിണറായി അങ്ങനെ തോല്‍ക്കില്ല മക്കളെ ; നികുതി മുടക്കം വരുത്തി എന്ന പേരില്‍ ഇന്‍ഡിഗോ’ ബസ് കസ്റ്റഡിയില്‍ എടുത്ത് പകരം വീട്ടി
കണ്ണിനു കണ്ണ് പല്ലിനു പല്ലു അതാണ് പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണ രീതി. തങ്ങള്‍ക്ക് എതിരെ നില്‍ക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് പൂട്ടുക എന്നത് കേരളത്തിലെ ഒരു സ്ഥിരം പരിപാടിയായി കഴിഞ്ഞു. സ്വപ്ന സുരേഷ് , പി സി ജോര്‍ജ്ജ് , ശബരീനാഥ് എന്നിങ്ങനെ ധാരാളം പേര് പിണറായിയുടെ കോപത്തിന് പാത്രമായി പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങുകയാണ്. മുഖ്യന് മാത്രമല്ല അദ്ദേഹത്തിന്റെ പാദസേവകര്‍ക്കും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ചാവേര്‍ രൂപത്തില്‍ എന്തിനും തയ്യാറായി ആണ് കേരളാ പോലീസ് ഇപ്പോള്‍ നില്‍ക്കുന്നത്. കാലെടുക്കാന്‍ പറഞ്ഞാല്‍ തലയെടുക്കുന്ന തരത്തിലാണ് പോലീസും ഇപ്പോള്‍. ഏറ്റവും അവസാനമായി ഈ ലിസ്റ്റില്‍ വന്നിരിക്കുന്നത് ഇ പി ജയരാജന്‍ സഖാവിനു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനകമ്പനിയാണ്.
നികുതി കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റ ബസ് കോഴിക്കോട് വെച്ച് കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയില്‍ നിന്നാണ് ബസ് മോട്ടോര്‍വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസാണ്. ബസിന് 6 മാസമായി നികുതി അടച്ചിട്ടില്ല. സര്‍വീസിങ്ങിന് എത്തിച്ചപ്പോളാണ് നടപടിയെടുത്തത്.ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ എംവിഡി ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തെന്നാണ് വിവരം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. കെ എല്‍ 10 എ ടി 1341 നമ്പറുള്ള നീല അശോക് ലെയ്ലാന്‍ഡ് ബസാണ് കസ്റ്റഡിയിലെടുത്തത്.