പ്രമുഖ വ്യവസായി ഭാര്യയായിരിക്കാന്‍ മാസം 25 ലക്ഷം ശമ്പളം ഓഫര്‍ ചെയ്തു എന്ന് ബോളിവുഡ് നടി

ബോളിവുഡ് നടി നീതു ചന്ദ്രയാണ് വ്യവസായി ഭാര്യയായിരിക്കാന്‍ മാസം 25 ലക്ഷം ശമ്പളം ഓഫര്‍ ചെയ്തു എന്ന് തുറന്നു പറഞ്ഞത്. ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേര്‍ത്തു. വിശാലിനൊപ്പം തീരാത്ത വിളയാട്ട് പുള്ളൈ പോലുള്ള പ്രമുഖ ചിത്രങ്ങളിലെ നായികയായിരുന്നു നീതു ചന്ദ്ര. തനിക്കിപ്പോള്‍ സിനിമകള്‍ പോലും കിട്ടുന്നില്ലെന്ന് നീതു ചന്ദ്ര പറയുന്നു. അതേസമയം നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ജോലി ചെയ്തു. അതും വലിയ സിനിമകളില്‍. പക്ഷേ ഇപ്പോള്‍ ജോലിയൊന്നും ഇല്ല. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2005-ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡില്‍ അരങ്ങേറുന്നത്. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് താരം ഇപ്പോള്‍.