സിമ്പുവിന് വേണ്ടി ആയിരം അടിയില്‍ ബാനര്‍ തീര്‍ത്തു ആരാധകര്‍ ; നീക്കം ചെയ്ത് പൊലീസ്

തമിഴിലെ യുവതാരങ്ങളില്‍ ഏറെ ആരാധകര്‍ ഉള്ള ഒരാളാണ് എസ് ടി ആര്‍ എന്ന പേരില്‍ ആരാധകര്‍ വിളിക്കുന്ന സിലമ്പരശന്‍ എന്ന സിമ്പു. ഏറെനാളായി സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന സിബു ഇപ്പോള്‍ വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ്. രണ്ടാം വരവില്‍ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. അതുകൊണ്ടു തന്നെ ആരാധകരും ആവേശത്തിലാണ്. ഈ ആവേശം കാരണം സിമ്പു അതിഥി വേഷത്തില്‍ എത്തുന്ന സിനിമക്ക് വരെ ആയിരം അടിയില്‍ ബാനര്‍ തീര്‍ത്തിരിക്കുകയാണ് ആരാധകര്‍. മധുരയിലാണ് സംഭവം. സിമ്പുവിന്റേതായി റിലീസിനൊരുങ്ങിന്ന ‘മഹാ’ എന്ന ചിത്രത്തിന്റെ ബാനര്‍ ആണ് ആരാധകര്‍ സ്ഥാപിച്ചത്. എന്നാല്‍ പിന്നാലെ അനുമതിയില്ലാതെയാണ് ബാനര്‍ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇത് നീക്കം ചെയ്തു.

ഹന്‍സിക മൊട്‌വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘മഹാ’. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹായില്‍ അതിഥി വേഷത്തിലാണ് സിമ്പു എത്തുന്നത്. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജെ ലക്ഷ്മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാന്‍ ആണ് ‘മഹാ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.