കല്യാണം കഴിഞ്ഞപ്പോള്‍ കാലുമാറി നയന്‍സ് ; നെറ്റ്ഫ്‌ലിക്‌സിന് നഷ്ടം 25 കോടി
സിനിമാ ലോകം കാണാത്ത തരത്തിലുള്ള അതിഗംഭീരമായ ഒരു വിവാഹമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന നയന്‍താരയുടേതായി നടന്നത്. സംവിധായകന്‍ വിഗ്‌നേഷ് ശിവനാണ് നയന്‍സിനെ സ്വന്തമാക്കിയ മിടുക്കന്‍. ഷാരൂഖ് ഖാന്‍ അടക്കം പ്രമുഖ താരങ്ങള്‍ പങ്കെടുത്ത വിവാഹത്തിന്റെ സംപ്രേഷണം ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്‌ലിക്‌സ് സ്വന്തമാക്കിയ വാര്‍ത്ത നാമെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സിന് മുട്ടന്‍ പണി കിട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നയന്‍താരയുടേയും സംവിധായകന്‍ വിഗ്‌നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയില്‍ നിന്നും അഞ്ചിന്റെ പൈസ ചെലവായില്ല എന്നാണ് കോടമ്പാക്കത്ത് നിന്നും കേള്‍ക്കുന്ന റിപ്പോര്‍ട്ട്.
നെറ്റ്ഫ്ളിക്സായിരുന്നു ഇരുവരുടെയും വിവാഹം നടത്തിയത്. വിവാഹ വിഡിയോ നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യാനാണ് ഇരുന്നത്. ഇതിനായി 25 കോടി രൂപയുടെ പകര്‍പ്പവകാശവും ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ കാലു മാറി. വിഗ്‌നേഷ് വിവാഹ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കുകയും ചെയ്തു. വിവാഹം കാണിച്ചു ജനങ്ങളെ ഞെട്ടിക്കാം എന്ന് കരുതിയിരുന്ന നെറ്റ് ഫ്‌ലിക്‌സിനു ഇതോടെ കിട്ടിയത് എട്ടിന്റെ പണി. ഇരുവരുടെയും നടപടിയില്‍ പ്രതിഷേധിച്ച് സ്ട്രീമിംഗില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി.
മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് നയന്‍താര അതിഥികള്‍ക്കുള്ള മുറികള്‍ ബുക്ക് ചെയ്തത്. വിവാഹ വേദിയില്‍ പടുകൂറ്റന്‍ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണവും വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കിയിക്കുന്നു. മുംബൈയില്‍ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകര്‍, ടോപ്പ് റേറ്റഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ എല്ലാ ചെലവുകളും നെറ്റ്ഫ്ളിക്സ് തന്നെയാണ് വഹിച്ചത്. അതേസമയം നെറ്റ്ഫ്ളിക്സ് വഹിച്ച വിവാഹ ചെലവുകള്‍ ദമ്പതികള്‍ തിരികെ നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.