മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ; മലയാളം അവഗണിക്കുന്നതിനെ പറ്റി മനസുതുറന്നു ഇനിയ
ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലെ സ്ഥിര സാന്നിധ്യമാണ് ഇനിയ. എന്നാല്‍ മലയാളിയായിരുന്നിട്ടും തമിഴ് സിനിമയിലാണ് ഇനിയ സജീവം. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ഇനിയ. തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ശ്രുതി ശ്രാവന്ത് വാഗൈ സൂടവ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് ഇനിയ എന്ന പേര് സ്വീകരിക്കുന്നത്.
‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയില്ലേ. അതുപോലെ തന്നെയാണ്. മലയാളത്തില്‍ നിരവധി താരങ്ങള്‍ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു. തമിഴ്നാട്ടിലൊക്കെ പോയി പേരെടുത്ത് വരുമ്പോള്‍, അയ്യോ ഇത് നമ്മുടെ കുട്ടിയല്ലേ, നമ്മുടെ ആളല്ലേ എന്നൊക്കെ പറഞ്ഞ് വിളിച്ചുവരുത്തും. കഴിവുണ്ടായിട്ടും കേരളത്തില്‍ അംഗീകരിക്കപ്പെടാതെ അന്യഭാഷകളില്‍ പോയി പേരെടുത്ത നിരവധി താരങ്ങളുണ്ട്.’. ഇനിയ പറഞ്ഞു. സൈറ, ദലമര്‍മരങ്ങള്‍, ഉമ്മ എന്നിവയാണ് ഇനിയയുടെ ആദ്യകാല ചിത്രങ്ങള്‍. ചില പരസ്യ ചിത്രങ്ങളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്. തന്റെ കരിയര്‍ തുടങ്ങിയത് തമിഴിലാണ്. തനിക്ക് ഓഡിഷനുകളില്‍ പോകാന്‍ താത്പര്യമില്ല. അവര്‍ റെക്കമെന്റേഷനിലോ മറ്റോ നേരത്തെ ആളുകളെ സെലക്ട് ചെയ്തിരിക്കും. ഇതാണ് തന്റെ അനുഭവമെന്ന് ഇനിയ പറയുന്നു.