മികച്ച നടന്മാരായി സൂര്യയും അജയ് ദേവ്ഗണും , സംവിധായകന്‍ സച്ചി ; പുരസ്‌കാര വേദിയില്‍ തിളങ്ങി മലയാള സിനിമ
68 മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങി മലയാള സിനിമയും താരങ്ങളും. മികച്ച നടി, സഹനടന്‍, ഗായിക, സംവിധായകന്‍ തുടങ്ങി പ്രധാന പുരസ്‌കാരങ്ങളെല്ലാം മലയാളികള്‍ സ്വന്തമാക്കി. തമിഴ് ചിത്രം സുരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. സൂര്യയും അജയ് ദേവ് ?ഗണും ആണ് മികച്ച നടന്മാര്‍. അന്തരിച്ച സംവിധായകന്‍ സച്ചിയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ദേശീയ പുരസ്‌കാര വേദിയില്‍ ഒരുപിടി അവാര്‍ഡുകള്‍ വാരിക്കൂട്ടി. നാല് അവാര്‍ഡുകളാണ് അയ്യപ്പനും കോശിക്കും ലഭിച്ചത്. ചിത്രത്തിലെ ജനപ്രിയ ഗാനമായ ‘കലക്കാത്ത’ എന്ന ഗാനത്തിലൂടെയാണ് നഞ്ചിയമ്മ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത്.
അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിക്കുമാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയ്ക്കാണ്. അനീഷ് നാടോടിയാണ് ഡിസൈന്‍. ‘തിങ്കളാഴ്ച്ച നിശ്ചയം’ ആണ് മികച്ച മലയാള ചിത്രം. സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക പരാമര്‍ശമുണ്ട്. അനൂപ് രാമകൃഷ്ണന്‍ രചിച്ച എം ടി അനുഭവങ്ങളുടെ പുസ്തകമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ശബ്ദിക്കുന്ന കലപ്പയുടെ ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രദീപിനാണ്. നന്ദന്റെ ഡ്രീമിങ് ഓഫ് വേര്‍ഡസാണ് മികച്ച വിദ്യാഭ്യാസ ചിത്രം.മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരറൈ പോട്രി’ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി.
‘ശബ്ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് നിഖില്‍ എസ് പ്രവീണിനും പുരസ്‌കാരം ലഭിച്ചു. അനൂപ് രാമകൃഷ്ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്തകം മികച്ച പുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ്’ (നന്ദന്‍). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള(മാലിക്) അവാര്‍ഡ് ലഭിച്ചത്. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍. എസ് തമന്‍, ജി വി പ്രകാശ് എന്നിവര്‍ മികച്ച സംഗീത സംവിധായകരും ആയി. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.