പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് പി സി ജോർജ്ജ്

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് മുന്‍ എം എല്‍ എ പി സി ജോർജ്ജ് . ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായ ശേഷമാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി പി സി ഇക്കാര്യം ആവര്‍ത്തിച്ചത്. ‘സ്വപ്ന സുരേഷ് ‘ എന്ന വ്യക്തിക്ക് എന്നതിന് അപ്പുറം അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വ്യക്തമാണ്. അവര്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത ഉണ്ട് താനും, അതുകൊണ്ടു തന്നെ എന്റെ ദൗത്യം തുടരുക തന്നെ ചെയ്യും പി സി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ബഹുമാനപ്പെട്ട കോടതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഉത്തരവ് പ്രകാരം ഇന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇന്ന് ഹാജരായത്. അഴിമതിക്കാരനും ഫാസിസ്റ്റുമായി ഒരു ഭരണാധികാരി നാടിന് ആപത്താണ്.
ആ ആപത്തില്‍ നിന്നും നാടിനെ രക്ഷിക്കുക എന്നുള്ളത് ഒരു പൊതുപ്രവര്‍ത്തകന്റെ കടമയാണ്.
ആ കടമ നിര്‍വഹിക്കുന്നത് ഗൂഢാലോചന ആണെങ്കില്‍ അത് ഇനിയും ചെയ്യുക തന്നെ ചെയ്യും.
‘സ്വപ്ന സുരേഷ് ‘ എന്ന വ്യക്തിക്ക് എന്നതിന് അപ്പുറം അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് വ്യക്തമാണ്. അവര്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത ഉണ്ട് താനും, അതുകൊണ്ടു തന്നെ എന്റെ ദൗത്യം തുടരുക തന്നെ ചെയ്യും.

മെയ് ഒന്നാം തീയതി വലിയ പോലീസ് പടയയെ അയച്ച് എന്നെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ച് ജാമ്യം ലഭിച്ച് തിരിച്ചു വരുന്ന വഴി ഞാന്‍ പറഞ്ഞിരുന്നു പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന്. സമകാലികമായ സംഭവ വികാസങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ ഏവര്‍ക്കും അത് ബോധ്യപ്പെടുന്നത് തന്നെയാണ്. ഞാന്‍ വീണ്ടും പറയുന്നു ‘പിണറായി നിങ്ങളുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു’