വീട്ടിലെ പട്ടിയെ കുളിപ്പിച്ചില്ല ; ഗണ്‍മാനെ എസ്പി സസ്‌പെന്‍ഡ് ചെയ്തു

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് ഗണ്മാനെ എസ് പി സസ്‌പെന്‍ഡ് ചെയ്തു. ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മ്മയാണ് തന്റെ വളര്‍ത്തു നായയെ കുളിപ്പിച്ചില്ല എന്ന കാരണത്താല്‍ തന്റെ ഗണ്മാനെ സസ്പെന്റ് ചെയ്തത്.ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരിലായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍, വീട്ടിലെനായയെ കുളിപ്പിക്കാത്തതായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെ ഐ.ജി സംഭവത്തില്‍ ഇടപെട്ടു. പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്തു. ഐ.ജി അനൂപ് കുരുവിള ജോണ്‍ ആണ് നടപടി തിരുത്തിയത്. ഇന്നലെ രാവിലെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകള്‍ക്കുളില്‍ ഐജി തിരിച്ചെടുക്കുകയായിരുന്നു. കൂടാതെ പൊലീസുകാരനെ എസ്പിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു.